മരട്: നഗരസഭ 14-ാം ഡിവിഷൻ സ്നേഹതീരം വയോമിത്രം ക്ലബ് വാർഷികവും ഓണാഘോഷവും നടത്തി. പരമാചാര്യ കെ.വി. തമ്പി സ്വാമി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മൈക്കിൾ കടമാടൻ അദ്ധ്യക്ഷനായി. സ്നേഹതീരം,വയോമിത്രം സാംസ്കാരിക നിലയത്തിന് സൗജന്യമായി ഭൂമി നൽകിയ തമ്പി സ്വാമിയെ കൗൺസിലർ സി.വി. സന്തോഷ് ആദരിച്ചു. സെക്രട്ടറി വൈജയന്തി റിപ്പോർട്ടും ട്രഷറർ ഫ്രാൻസിസ് സേവ്യർ വരവ്ചെലവ് കണക്കുകളും അവതരിപ്പിച്ചു.കെ.പി. അംബുജം, ജോർജ്, ബീന ജിമ്മി എന്നിവർ സംസാരിച്ചു.