gurudharma

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖയിൽ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുധർമ്മ പഠന കേന്ദ്രത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ ശാഖാ പ്രസിഡന്റ് എം.ബി. രാജൻ ഉദ്ഘാടനം ചെയ്തു. പൂക്കളം, ഓണക്കളികൾ, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു. ടി. എൽ. പ്രദീപിന്റ് നേതൃത്വത്തിൽ കുട്ടികൾക്കായി ഓണക്കളികൾ നടത്തി. ശാഖാ സെക്രട്ടറി കെ.ഡി. സുഭാഷിതൻ,കെ.എസ്. മോഹനൻ, വിലാസിനിർ, ഗായത്രി വിനോദ് , ശാന്തകുമാരി, പി.വി. സിജു, അജിത് കുമാർ, വി.വി. സുരേഷ്, കെ. അനുരാജ്, എം.വി. ബാബു എന്നിവർ നേതൃത്വം നൽകി