പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനശാലകളുടെ മികവ് കൂട്ടുന്നതിനും ഗ്രേഡ് ഉയർത്തുന്നതിനും വേണ്ട പരിശീലന ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. മനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തി ഇരുന്നൂറ് രൂപ വീതം ലൈബ്രേറിയൻമാർക്കുള്ള ഉത്സവ ബത്ത വിതരണോത്ഘാടനവും നടന്നു. താലൂക്ക് ലൈബ്രറി സെക്രട്ടറി എൻ.പി. അജയകുമാർ , വൈസ് പ്രസിഡന്റ് കെ.പി. സെയ്ത് മുഹമ്മദ് ജോയിന്റ് സെക്രട്ടറി സാജൻ, സംസ്ഥാന കൗൺസിൽ അംഗം അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.