പെരുമ്പാവൂർ: ഒക്കൽ ഗണേശോത്സവം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗണേശോത്സവം 2025 പുരസ്‌കാരം കെ.പി മനോജ് കുമാറിനും ദമ്പതി പുരസ്‌കാരം പി.എൻ. അശോക് കുമാർ- സുജാത ദമ്പതികൾക്കും നൽകി ആദരിക്കും. സായി കേന്ദ്രം ഡയറക്ടർ ശ്രീനിവാസനെ യോഗത്തിൽ ആദരിക്കും. ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വാഹനപൂജ, ദേവി മാഹാത്മ്യ പാരായണം, കുടുംബ ഐശ്വര്യപൂജ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, 2.30 ന് നിമജ്ജന മഹാസമ്മേളനം എന്നിവ നടക്കും. ഗുരു ആത്മനമ്പി ഉദ്ഘാടനം ചെയ്യും. ആഘോഷ സമിതി ചെയർമാൻ ടി.എസ്. ബൈജു അദ്ധ്യക്ഷത വഹിക്കും. പൗർണമിക്കാവ് മുഖ്യ കാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിൽ, അജി കൃഷ്ണൻ, കെ.കെ. കർണ്ണൻ, എൻ.വി. മജേഷ് എന്നിവർ സംസാരിക്കും. സംഗമത്തിനുശേഷം ഒക്കൽ ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിൽ നിന്ന് 208 ഗണേശ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള നിമജ്ജന ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും. ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട് താന്നിപ്പുഴ പള്ളിപ്പടി ജംഗ്ഷൻ എത്തിച്ചേർന്ന് ഒക്കൽ ജംഗ്ഷൻ ചേലാമറ്റം ജംഗ്ഷൻ വഴി ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രക്കടവിൽ എത്തി നിമജ്ജനം ചെയ്യും.