പള്ളുരുത്തി: മഴ പെയ്തപ്പോൾ ലോട്ടറിക്കടയിൽ കയറി നിന്നയാളെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പള്ളുരുത്തി പെരുമ്പടപ്പിലാണ് സംഭവം. പള്ളുരുത്തി സ്വദേശി കെ.കെ.നവാസിനാണ് (58) കുത്തേറ്റത്. മദ്യലഹരിയിലായിരുന്ന നജീബാണ് (കുഞ്ഞൻ)​ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൈവശം ഉണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ചാണ് ഇയാൾ കുത്തിയത്. പ്രതി ഒളിവിലാണ്. കുത്തേറ്റ നവാസിനെ കച്ചേരിപ്പടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.