കോലഞ്ചേരി: കടമറ്റം പോയേടം പള്ളിവളപ്പിലെ കിണറ്റിൽ ചാടി യുവാവ് മരിച്ചു. മൂവാറ്റുപുഴ ആവോലി കാട്ടുകണ്ടത്തിൽ അലൻ ബെന്നിയാണ് (25) മരിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. മൂടിക്കിടന്ന കിണറിന്റെ ഭിത്തി പൊളിച്ച് ദ്വാരമുണ്ടാക്കിയാണ് ചാടിയത്. പട്ടിമറ്റം അഗ്‌നിശമനസേന യുവാവിനെ പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നു.