പൂത്തോട്ട: കെ.പി.എം വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ കെ.ബാബു എം.എൽ.എ നിർവഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പങ്കെടുക്കും. ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനാകും.