1

മട്ടാഞ്ചേരി: സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ഫോർട്ട്‌കൊച്ചി വെളി കുരിശിങ്കൽ വീട്ടിൽ സമ്പത്താണ് (57) മരിച്ചത്. വില്ലിങ്ടൺ ഐലൻഡ് കെ.വി.സ്‌കൂളിന് സമീപത്ത് ഇന്നലെ വൈകിട്ട് 3മണിയോടെയായിരുന്നു അപകടം. സ്‌കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തവേ അതേ ദിശയിൽ വരികയായിരുന്ന കാർ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയും സമ്പത്ത് തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. പരിക്കേറ്റ സമ്പത്തിനെ നാട്ടുകാരും ഹാർബർ പൊലീസും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നസ്രത്ത് തിരു കുടുംബ ദേവാലയ സെമിത്തേരിയിൽ നടക്കും. ചിന്നമ്മയാണ് മാതാവ്. സഹോദരങ്ങൾ: ഉഷ, സന്തോഷ്, പ്യാരി. കാറോടിച്ച ചെല്ലാനം മറുവക്കാട് സ്വദേശി ജോസഫ് ജിനീഷിനെതിരെ (26) ഹാർബർ പൊലീസ് കേസെടുത്തു.