കാലടി: ഓണത്തെ വരവേൽക്കാൻ ജനകീയ പദ്ധതികൾ ആവിഷ്കരിച്ച് സഹകരണ ബാങ്കുകൾ. പച്ചക്കറി ചന്ത, ഒരു മുറം പച്ചക്കറി, ഓണത്തിനു ഒരു വട്ടി പൂവ് എന്നിങ്ങനെ ഒട്ടേറെ ജനോപകാര ക്ഷേമ പദ്ധതികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് തിരുവൈരാണിക്കുളം, ചൊവ്വര, പുതിയേടം, മലയാറ്റൂർ - നീലീശ്വരം സഹകരണ ബാങ്കുകൾ.
ഓണക്കിറ്റിൽ വെളിച്ചെണ്ണ, വിവിധയിനം അരികൾ, പായസക്കൂട്ട് ഉൾപ്പെടെ 10നു മുകളിൽ ഇനങ്ങൾ ഓരോ കിറ്റിലുമുണ്ട്. സഹകാരികൾക്ക് മാത്രമല്ല പൊതുജനങ്ങൾക്കും വിലക്കുറവിൽ കിറ്റുകൾ നൽകുന്നുണ്ട്. കിറ്റൊന്നിന് 750 രൂപ മുതൽ 1190 രൂപ വരെയാണ് വില.
കാലടി, മറ്റൂർ, കാഞ്ഞൂർ എന്നിവിടങ്ങളിലുള്ളവർക്ക് തിരുവൈരാണിക്കുളം, ചൊവ്വര, പുതിയേടം, മലയാറ്റൂർ - നീലീശ്വരം സഹകരണ ബാങ്കുകളിൽ വന്ന് കിറ്റ് വാങ്ങാം. ഗുണമേന്മ ഉറപ്പുവരുത്തിയാണ് കിറ്റുകൾ പായ്ക്ക് ചെയ്തിട്ടുള്ളത്.
കിറ്റ് ഒരുക്കുന്നതിലൂടെ ഓണക്കാല വിപണികളിലെ ചൂഷണം ഇല്ലായ്മ ചെയ്യുക എന്നതാണ് ലക്ഷ്യം.
ടി.ഒ. ജോൺസൺ,
പ്രസിഡന്റ്,
തിരുവൈരാണിക്കുളം
സർവ്വീസ് സഹകരണ ബാങ്ക്.
സാധാരണക്കാരുടെ ഓണാഘോഷം തൃപ്തികരമാക്കി സമത്വ സുന്ദര കേരളം രൂപപ്പെടുത്തുവാൻ ഞങ്ങളാലാകുന്നത് ചെയ്യുന്നു.
ടി.ഐ. ശശി,
പ്രസിഡന്റ്,
സഹകരണ ബാങ്ക് പുതിയേടം
ദാരിദ്ര്യ നിർമാജ്ജനവും വിലകയറ്റ നിയന്ത്രണവും മുന്നിൽ കണ്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്.
ഒ.എസ്. ഗോപാലകൃഷ്ണൻ,
ചൊവ്വര സഹകരണ ബാങ്ക് .
എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാനാണ് ഓണവിപണി തുടങ്ങിയത് .
ബിജു കണിയാംകുടി
പ്രസിഡന്റ്,
മലയാറ്റൂർ - നീലീശ്വരം സഹകരണ ബാങ്ക്
നീലീശ്വരം