kslu

മൂവാറ്റുപുഴ: കേരള സ്റ്റേറ്ര് ലൈബ്രേറിയൻസ് യൂണിയൻ ( കെ.എസ്.എൽ.യു) മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷീക സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച അരങ്ങുണർത്തൽ 2025 ഓണാഘോഷ പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. കെ.എസ്.എൽ.യു താലൂക്ക് പ്രസിഡന്റ് ടി.പി. സാലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ. ജയ്സൺ,​ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, എക്സിക്യൂട്ടീവ് അംഗം എം.എ. എൽദോസ്, കെ.എസ്.എൽ.യു താലൂക്ക് ജോയിന്റ് സെക്രട്ടറി അരുൺ ടി.കെ. എന്നിവർ സംസാരിച്ചു.