വൈപ്പിൻ: ഞായറാഴ്ചയാണെങ്കിലും ഇന്ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വാങ്ങാത്തവർ ഇന്ന് തന്നെ വാങ്ങണം. നാളെ അവധിയാണ്. അടുത്ത മാസത്തെ റേഷൻ സെപ്തംബർ 2 മുതൽ വാങ്ങാവുന്നതാണ്. എ.എ.വൈ കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്തംബറിലും വാങ്ങാവുന്നതാണ്.