കിഴക്കമ്പലം: മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണക്കിറ്റിന്റെ വിതരണം ഇന്ന് തുടങ്ങും. രാവിലെ 10ന് ബാങ്ക് പ്രസിഡന്റ് കെ.എം. ഏലിയാസ് ഉദ്ഘാടനം ചെയ്യും. 8 കിലോ കുത്തരിയും ഒരു കിലോ വെളിച്ചെണ്ണയുൾപ്പടെ 11 ഇന നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റിന് 990 രൂപയാണ് വില. റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിറ്റ് വീതം ലഭിക്കും. ഓണത്തോടനുബന്ധിച്ച് ബാങ്കിന്റെ ഖാദി ഷോറൂമിൽ 30 ശതമാനം വിലക്കുറവിൽ വസ്ത്രങ്ങളും 3,4 തീയതികളിൽ പച്ചക്കറി ചന്തയും പ്രവർത്തിക്കും.