കോതമംഗലം: കോതമംഗലം-മൂവാറ്റുപുഴ റോഡിൽ പുതുപ്പാടി വാരപ്പെട്ടി കവലയിലെ വെയിറ്റിംഗ് ഷെഡ് വാഹനമിടിച്ച് തകർന്നു. വാഹനം നിറുത്താതെ പോകുകയും ചെയ്തു. വെയിറ്റിംഗ് ഷെഡ് പൂർണമായി നിലംപൊത്തിയിട്ടുണ്ട്. പത്തുവർഷം മുമ്പ് നിർമ്മിച്ചതാണിത്. കോതമംഗലം ഭാഗത്തേക്കുള്ള വിദ്യാർത്ഥികളുൾപ്പടെയുള്ളവർ ഉപയോഗിച്ചിരുന്ന വെയിറ്റിംഗ് ഷെഡാണ് തകർന്നിരിക്കുന്നത്.