മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം ഏനാനല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷവും ഓണാഘോഷവും സംഘടിപ്പിക്കും. ഇന്ന് നടക്കുന്ന ഓണാഘോഷത്തിൽ രാവിലെ 9.30ന് ഗുരുദേവ കീർത്തനാലാപന മത്സരവും തുടർന്ന് കലാകായിക മത്സരങ്ങളും നടക്കും. ഓണസദ്യയ്ക്ക് ശേഷം ഉച്ചയ്ക്ക് 2ന് പൊതു സമ്മേളനവും സമ്മാനദാനവും യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സെപ്തംബർ 6ന് ഗുരു ജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി ഉച്ചതിരിഞ്ഞ് 3ന് വിളംബര ജാഥയും ഇരുചക്രവാഹന റാലിയും നടക്കും. 7ന് ചതയദിനത്തിൽ രാവിലെ 9ന് പതാക ഉയർത്തൽ. തുടർന്ന് ഗുരുപൂജയും ഘോഷയാത്രയും പിറന്നാൾ സദ്യയും.