കൊച്ചി: ബംഗളൂരുവിലെ എൽ.ജി സോഫ്റ്റ് ഇന്ത്യയും കൊച്ചി സർവകലാശാലയും (കുസാറ്റ്) ചേർന്ന് സർവകലാശാല ക്യാമ്പസിൽ സ്മാർട്ട് ഹോം കണക്റ്റിവിറ്റി റിസർച്ച് ലാബ് സ്ഥാപിക്കുന്നതിന് കരാർ ഒപ്പുവച്ചു. അതിവേഗം വളരുന്ന സ്മാർട്ട് ഹോം മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്നതാണ് ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം. സ്മാർട്ട് ഹോം പ്രവർത്തനത്തിലെ വിവിധ ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് ഉപകരണങ്ങൾ തമ്മിലുള്ള തടസരഹിതമായ ആശയവിനിമയം സാദ്ധ്യമാക്കുന്നതിനായി ആവശ്യമായ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,മെഷീൻ ലേണിംഗ് ,സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വീടുകളിലെ ദിനചര്യകൾ ക്രമീകരിക്കുകയുമാണ് മറ്റ് പ്രധാന ലക്ഷ്യങ്ങൾ.