ആലുവ: ദേശം റൊഗേഷനിസ്റ്റ് അക്കാഡമി സംഘടിപ്പിച്ച വി. ഹാനിബാൾ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. മുൻ ഇന്ത്യൻ അന്താരാഷ്ട്ര ഫുട്ബാൾ താരം പി.ആർ. ഹർഷൻ ഉദ്ഘാടനം ചെയ്തു. റൊഗേഷനിസ്റ്റ് സന്യാസ സഭ മേജർ സുപ്പീരിയർ ഫാ. വർഗീസ് പണിക്കശ്ശേരി, സ്കൂൾ ഡയറക്ടർ ഫാ. വിനു വെളുത്തേപ്പിള്ളി, ഫിനാൻസ് മാനേജർ ഫാ. ലിജോ കളരിയ്ക്കൽ, പ്രിൻസിപ്പൽ റീന കാതറിൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ എട്ടു സ്കൂളുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ആതിഥേയർക്ക് പുറമെ ആലുവ സെന്റ് മേരീസ് പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ അൽ അമീൻ പബ്ലിക് സ്കൂൾ, ശ്രീമൂലനഗരം സെന്റ് മേരീസ് പബ്ലിക് സ്കൂൾ, കുറുപ്പംപടി ആർച്ച്ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്കൂൾ, ചുണങ്ങംവേലി ജോ മൗണ്ട് പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂൾ, അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ ടീമുകൾ എന്നിവർ പങ്കെടുത്തു.