പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം തുടങ്ങി. ഭിന്നശേഷി കലോത്സവം 'ശലഭം 2025" പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത് അദ്ധ്യക്ഷനായി. കെ.ആർ. പ്രേംജി, സിന്ധു മുരളി, ഷാലി ആന്റണി എന്നിവർ സംസാരിച്ചു. ഇന്ന് 11ന് അങ്കണവാടി കലോത്സവം, ഏഴിന് കരോക്കെ ഗാനമേള, നാളെ വൈകിട്ട് ആറിന് കാഞ്ഞൂർ നാട്ടുപ്പൊലിമയുടെ നാടൻപാട്ട്, സെപ്തംബർ രണ്ടിന് രാവിലെ 10ന് വയോജന കലോത്സവം, രാത്രി ഏഴിന് വില്ലടിച്ചാൻപാട്ട്, 3ന് രാവിലെ ഒമ്പതിന് പൂക്കള മത്സരം എന്നിവ നടക്കും.