കോലഞ്ചേരി: റോഡിന്റെ നേർക്കാഴ്ചയ്ക്ക് തടസമായി കുറുഞ്ഞി പുത്തൻകുരിശ്, മീമ്പാറ കുറുഞ്ഞി റോഡരികിൽ വളർന്നുനിന്ന കാട് വെട്ടിമാറ്റി. കാട് വളർന്നതോടെ കാൽനടയാത്ര പോലും ദുഷ്കരമായ സാഹചര്യത്തിൽ സി.പി.എം കുറുഞ്ഞി ബ്രാഞ്ച് എം.എൽ.എയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി.