കിഴക്കമ്പലം: കുമ്മനോട് മഹ്മൂദ് മുസ്ലിം ജമാഅത്തിന്റെയും മമ്പഉൽഹസനാത്ത് മദ്റസയുടെയും ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന നബിദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വെള്ളിയാഴ്ച രാവിലെ 7. 30ന് ജമാഅത്ത് പ്രസിഡന്റ് അബ്ദുൽഖാദിർ ബാഖവി പതാക ഉയർത്തും. ഇമാം അൽഫാൻ മുഹമ്മദ് ബാഖവി നബിദിനസന്ദേശം നൽകും. തുടർന്ന് മദ്റസ വിദ്യാർത്ഥികളുടെയും മഹല്ല് അംഗങ്ങളുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടക്കും.