കാലടി: നീലീശ്വരം എസ്.എൻ.ഡി.പി. എച്ച്.എസ്.എസിൽ അങ്കമാലി ഉപജില്ല ശാസ്ത്രമേള സംഘടിപ്പിക്കും. സ്വാഗത സംഘ രൂപീകരണ യോഗം റോജി.എം. ജോൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കമാലി എ. ഇ.ഒ സീനാപോൾ ശാസ്ത്രമേളയുടെ സംഘാടക പ്രവർത്തനം വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. അനിമോൾ ബേബി, സ്കൂൾ മാനേജർ അഡ്വ. സിന്ധു സുരേഷ്, പ്രിൻസിപ്പൽ നിഷ പി.രാജൻ, എച്ച്.എം രേഖരാജ്, സിന്ധു നൈജു എന്നിവർ പങ്കെടുത്തു. ഒക്ടോബർ 3,4 തീയതികളിലായി മേള സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ വിവിധ കമ്മിറ്റികളുടെ രൂപീകരണവും നടന്നു.