udf-paravur-

പറവൂർ: പറവൂർ സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെ സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും നടപടികൾ അധികാരസ്വാധീനം ഉപയോഗിച്ച് തടയുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു. മുൻ എം.എൽ.എ അനിൽ അക്കര ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷനായി. മുൻ എം.പി. കെ.പി. ധനപാലൻ, നേതാക്കളായ രമേശ് ഡി. കുറുപ്പ്, ബീനാ ശശിധരൻ, ഫ്രാൻസിസ് വലിയപറമ്പിൽ, എം.ജെ. രാജു, എം.എസ്. റെജി, സുഗതൻ മാല്യങ്കര, കെ.എ. അഗസ്റ്റിൻ, കെ.കെ. അബ്ദുല്ല, ഡെന്നി തോമസ് തുടങ്ങിയവർ സംസാരിച്ചു.