പൂത്തോട്ട: കെ.പി.എം ഹൈസ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന് തുടക്കമായി. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.
ഹെഡ്മാസ്റ്റർ അനൂപ് സോമരാജ്, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ഉദയംപേരൂർ ഇൻസ്പെക്ടർ റിജിൻ എം. തോമസ്, സബ് ഇൻസ്പെക്ടർ പി.സി. ഹരികൃഷ്ണൻ, വാർഡ് അംഗങ്ങളായ എം.പി. ഷൈമോൻ, എ.എസ്. കുസുമൻ, പി.ടി.എ പ്രസിഡന്റ് കെ.ജി. വിജയൻ, എസ്.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റ് പി.ആർ. അനില, സെക്രട്ടറി കെ.കെ. അരുൺകാന്ത്, യൂണിയൻ കമ്മിറ്റി അംഗം അഭിലാഷ്, സ്റ്റാഫ് സെക്രട്ടറി പ്രതാപ് എന്നിവർ സംസാരിച്ചു.