coll
ലഹരിക്കെതിരെ കളക്ടറേറ്റിൽ കലാദ്ധ്യാപകർ നടത്തിയ ക്യാമ്പയിനിൽ കളക്ടർ ജി പ്രിയങ്ക ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ലഹരിക്കെതിരെ ക്യാമ്പയിനുമായി എറണാകുളം റവന്യൂ ജില്ലയിലെ കലാദ്ധ്യാപകരുടെ കൂട്ടായ്മ കലാകൂട്ടം. "കലയാണ് ലഹരി " എന്ന പേരിൽ കളക്ടറേറ്റ് കവാടത്തിൽ വരയും പാട്ടും ആട്ടവും സംഘടിപ്പിച്ചു.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ ഉദ്ഘാടനം ചെയ്തു.ചിത്ര പ്രദർശനം കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായി ചിത്രപ്രദർശനം, ലഹരിവിരുദ്ധഗാനം, നൃത്തശില്പം എന്നിവ സംഘടിപ്പിച്ചു. കൂട്ടായ്മ സെക്രട്ടറി പി. രാജേഷ്, പി.എ. സജീഷ്, സജി ചെറിയാൻ, ലക്ഷ്മി എസ്.മേനോൻ, ഡി. ഉല്ലാസ്, ബി. സേതു, സാബു തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാദ്ധ്യാപകർ വരച്ച ചിത്രങ്ങൾ കളക്ടർക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലേക്കും കൈമാറി.