picking

കൊച്ചി : ഫെഡറേഷൻ ഓഫ് പിക്കിൾ ബാൾ അസോസിയേഷൻസ് ഒഫ് കേരളയുടെ നേതൃത്വത്തിലുള്ള പിക്കിൾ ബാൾ ചാമ്പ്യൻഷിപ്പ് സെപ്തംബർ 13, 14 തീയതികളിൽ കാക്കനാട് പിക്കിൾബോട്ട്സ് ഇൻഡോർ കോർട്ടിൽ നടക്കും. പ്രായപരിധിയില്ലാതെ പുരുഷന്മാർക്കും വനിതകൾക്കും സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ പങ്കെടുക്കാം. 13ന് ഉദ്ഘാടനത്തിൽ മുൻ ദേശീയ ടേബിൾ ടെന്നീസ് താരം എസ്. എ.എസ് നവാസ് മുഖ്യാതിഥിയാകും. വിജയികൾക്ക് രാജനച്ചൻ ഫൗണ്ടേഷൻ റോളിംഗ് ട്രോഫി സമ്മാനിക്കും. അന്താരാഷ്ട്ര എൻഡുറൻസ് സൈക്ലിസ്റ്റ് ലോറൈൻസ് ഡിക്കോസ്റ്റ ട്രോഫി കൈമാറും. സെപ്തംബർ നാലിനു മുൻപായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം. ഫോൺ:
9562355189, 7907337118.