കൊച്ചി: എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം ശാഖയിലെ ഓണാഘോഷം ഇന്നു രാവിലെ 10.30ന് ശാഖാമന്ദിരത്തിൽ കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എൻ. ഷൺമുഖൻ അദ്ധ്യക്ഷനാകും. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഓണസന്ദേശം നൽകും. സമ്മാനദാനം യൂണിയൻ കമ്മിറ്റി അംഗം കെ.പി ശിവദാസ് നിർവഹിക്കുമെന്ന് ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് അറിയിച്ചു.