കൊച്ചി: സോഷ്യലിസ്റ്റ് കളക്ടീവ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി. എസ്. അച്യുതാനന്ദൻ അനുസ്മരണയോഗം ജെ. എസ്. എസ് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. രാമചന്ദ്ര പ്രഭു അദ്ധ്യക്ഷനായി.
അഡ്വ. ആർ.ടി. പ്രദീപ്, അഡ്വ. ജോൺസൺ പി. ജോൺ, കെ.പി. സാൽവിൻ, ബാഹുലേയൻ, ആന്റണി പട്ടണം, രമേശൻ, എം.വി. ലോറൻസ്, തുടങ്ങിയവർ സംസാരിച്ചു.