പള്ളുരുത്തി: കുമ്പളങ്ങി പതിനാലാംവാർഡ് ശ്രീകൃഷ്ണ ടെമ്പിൾ റോഡിന്റെ പുനർനിർമ്മാണ ഉദ്ഘാടനം കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. 47.40 ലക്ഷംരൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അദ്ധ്യക്ഷയായി. അഡ്വ. മേരി ഹർഷ, കെ.കെ. സുരേഷ്ബാബു, എം.എം. ഫ്രാൻസിസ്, ജോബി പനക്കൽ, നിതാ സുനിൽ, സജീവ് ആൻറണി, പി.ടി. സുധീർ, താരാ രാജു, ജെയ്സൺ ടി. ജോസ്, മാർട്ടിൻ ആന്റണി, പി.എ. പീറ്റർ, എൻ.എസ്. സുനീഷ്, ഡൈനി ആന്റണി എന്നിവർ സംസാരിച്ചു. സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ ജേതാവായ അമൃതയെ ആദരിച്ചു.