കൊച്ചി: റെയിൽവേ യാർഡിൽ അതിക്രമിച്ച് കടന്ന് ഇരുമ്പ് സാധനങ്ങൾ കവർന്ന അന്യസംസ്ഥാനക്കാരനെ റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. പശ്മിമബംഗാൾ മുർഷിദാബാദ് സ്വദേശി അലാമിൻ ഷേക്കാണ് (25) പിടിയിലായത്. കളമശേരി റെയിൽവേ സ്റ്റേഷൻ യാർഡിലായിരുന്നു മോഷണം. ട്രാക്കുകളും സ്ലീപ്പറുകളും പരസ്പരം ബന്ധിപ്പിക്കുന്ന പാൻട്രോക്ലിപ്പുകളാണ് കവർന്നത്. എറണാകുളം നോർത്ത് ആർ.പി.എഫ് സി.ഐ വിനോദ് ജി. നായർ, ഇൻസ്പെക്ടർ ജി. ഗിരീഷ്‌കുമാർ, എ.എസ്.ഐ കെ.ജി. ജൂഡ്സൺ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.
പ്രതി മയക്ക്മരുന്നിനും മദ്യത്തിനും അടിമയാണ്. ലഹരി വാങ്ങാനുള്ള പണത്തിന് വേണ്ടിയായിരുന്നു മോഷണം. പാൻട്രോക്ലിപ്പുകൾ ആക്രിക്കടകളിലാണ് വിൽപ്പന. അലാമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.