കിഴക്കമ്പലം: വലമ്പൂർ ആസ്ഥാനമായുള്ള ശിവശക്തി കേബിൾ ടിവി കുടുംബസംഗമവും അവാർഡ് ദാനവും ഇന്ന് രാവിലെ 9ന് കേന്ദ്ര ഓഫീസിൽ മഴുവന്നൂർ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം നിർവഹിക്കും. പ്രൊപ്രൈറ്റർ വി.ജി. സജീവ് അദ്ധ്യക്ഷനാകും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകും. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയും നടക്കും.