കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വീട്ടൂർ എസ്.സി നഗർ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. അംബേദ്കർ ഗ്രമവികസന പദ്ധതിയിൽപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. ഭവന, പൊതു കിണർ, റോഡ് നവീകരണങ്ങൾ, ഇന്റർലോക്കിംഗ്, റോഡ് സൈഡ് കോൺക്രീറ്റിംഗ്, ഡ്രൈനേജുകൾ, സോളാർ തെരുവുവിളക്ക് അടക്കമുള്ള പ്രവർത്തികളാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.