kkj

കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലതല സപ്ലൈകോ ഓണം ഫെയർ കോലഞ്ചേരിയിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ അദ്ധ്യക്ഷനായി. പെരുമ്പാവൂർ ഡിപ്പോ മാനേജർ സജീവ് പോൾ, പഞ്ചായത്ത് അംഗം ജിൻസി മേരി വർഗീസ്, വിവിധ പാർട്ടി പ്രതിനിധികളായ കെ.പി. ഏലിയാസ്, കെ.കെ. ഏലിയാസ്, സി.പി. ജോയി, എം.പി. ജോസഫ്, ജോർജ് ഇടപ്പരത്തി, എ.എസ്. ബീവി എന്നിവർ സംസാരിച്ചു.