sndp-paravur-

പറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി ഇന്ന് രാവിലെ 10ന് ഇളന്തിക്കര ശാഖയിൽ നിന്ന് പര്യടനം ആരംഭിക്കും. 10.30ന് പുത്തൻവേലിക്കര, 11ന് മാനാഞ്ചേരിക്കുന്ന്, 11.20ന് പുലിയൻതുരുത്ത്, 11.40ന് തുരുത്തൂർ, 12ന് വെള്ളോട്ടുപ്പുറം - തുരുത്തിപ്പുറം, 12.40ന് സത്താർ ഐലന്റ്, 1ന് മാല്യങ്കര, 2ന് ചെട്ടിക്കാട്, 2.30ന് കൊട്ടുവള്ളിക്കാട്, 2.50ന് കൊട്ടുവള്ളിക്കാട് ഈസ്റ്റ്, 3.20ന് മൂത്തകുന്നം, 3.40ന് വെസ്റ്റ് മടപ്ളാതുരുത്ത്, 4.20ന് ഗോതുരുത്ത്, 4.50ന് പാല്യത്തുരുത്ത്, 5.20ന് തുരുത്തിപ്പുറം, 6ന് സമ്മേളനത്തോടെ വാവക്കാട് ശാഖയിൽ സമാപിക്കും. ഇന്നലെ തൂയിത്തറ ശാഖയിൽ നിന്ന് ആരംഭിച്ച് പതിമൂന്ന് ശാഖകളിൽ സ്വീകരണത്തിന് ശേഷം കരിമ്പാടം ശാഖയിൽ സമ്മേളനത്തോടെ സമാപിച്ചു.