vves

കളമശേരി: പെരിയാറിന് മുന്നിൽ ഏലൂർ മാർക്കറ്റ് കടവിൽ വ്യാപാരികൾ കാഴ്ചകുലയും ഓണകോടിയും സമർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഏലൂർ ഗോപിനാഥ് , സുബൈദാനൂർദിനും ചേർന്നാണ് കാഴ്ച കുലാസമർപ്പണം നടത്തിയത്.

55 ലക്ഷം ജനങ്ങളുടെ കുടിനീരായ പെരിയാറിനെ മലിനമാക്കരുതെന്നും മഹാബലി ചക്രവർത്തി സർവ്വചരാചരങ്ങൾക്കും സമൃദ്ധി പ്രദാനം ചെയ്ത കാലത്തെ ഓർമ്മിപ്പിച്ചാണ് ചടങ്ങ് നടത്തിയത്.

എം. എക്സ്. സിസോ ,കെ.ബി. സക്കീർ, കെ.എം അബ്ദുൾ ഖാദർ, കെ. ഏ അബുബക്കർ, കെ.എം. കല, ലതാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.