ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ദിവ്യ ജ്യോതിക്ക് ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്കലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ ആശുപത്രി കവലയിൽ ജ്യോതി റിലേ ക്യാപ്റ്റൻ അഖിൽനാഥിനെ ഷാൾ അണിയിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി എ.എസ്. സലിമോൻ, നഗരസഭ ട്രഷറർ രാധാകൃഷ്ണൻ, ആതിര രാമകൃഷ്ണൻ, സൂര്യ ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.