cyriac
എറണാകുളം രാജേന്ദ്രമൈതാനത്ത് ഗണേശോത്സവത്തിന്റെ ഭാഗമായി ചേർന്ന സാംസ്കാരികസമ്മേളനം സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം രാജേന്ദ്രമൈതാനിയിൽ അഞ്ചുദിവസമായി നടന്ന ഗണേശോത്സവം വിഗ്രഹനിമജ്ജന ഘോഷയാത്രയോടെ സമാപിച്ചു. ചെറുഘോഷയാത്രകളുടെ അകമ്പടിയോടെ ഇന്നലെ വൈകിട്ട് രാജേന്ദ്രമൈതാനത്ത് എത്തിയ ഗണേശവിഗ്രഹങ്ങൾ സാംസ്കാരികസമ്മേളനം കഴിഞ്ഞ് ഘോഷയാത്രയായി പുതുവൈപ്പ് ബീച്ചിലെത്തി. തുട‌ർന്ന് പൂജകൾക്കും ഭക്തജനങ്ങളുടെ പ്രാർത്ഥനകൾക്കും ശേഷം കടലിൽ നിമജ്ജനം ചെയ്തു.

സാംസ്‌കാരിക സമ്മേളനം സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയതു. പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ, ഗണേശോത്സവ ട്രസ്റ്റ് സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ, സുപ്ര പസിഫിക് എം.ഡി. ജോബി ജോർജ്, സായ്‌കുമാർ, ബിന്ദു പണിക്കർ, രമേഷ് പിഷാരടി, എസ്.എൻ. സ്വാമി, ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, എൽ.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എച്ച്. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.