കൊച്ചി: ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കും. സെപ്തംബർ രണ്ടു മുതൽ നാലുവരെ രാത്രി 10.45 വരെ സർവ്വീസ് ഉണ്ടാകും. ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്ന് അവസാന സർവ്വീസ് 10.45 നായിരിക്കും. ഇക്കാലയളവിൽ തിരക്കുള്ള സമയങ്ങളിൽ ആറ് സർവ്വീസുകൾ അധികമായി നടത്തും. വാട്ടർ മെട്രോ തിരക്കുള്ള സമയങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസും നടത്തും. ഫോർട്ട്കൊച്ചിയിൽ നിന്ന് ഹൈകോർട്ടിലേക്ക് രണ്ടാം തീയതി മുതൽ ഏഴാം തിയതി വരെ രാത്രി ഒൻപത് മണി വരെ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.