cpm
സി.പി.എം 38-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനസഭ അഡ്വ.എ.എൻ.സന്തോഷ് കുടുംബശ്രീ പ്രവർത്തക ജയശ്രീ ഷാജിക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സി.പി.എം 38-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ
വി.എസ്. അനുസ്മരണവും ജനസഭയും സംഘടിപ്പിച്ചു. ജനസഭ തൃക്കാക്കര ഏരിയാകമ്മിറ്റി അംഗം അഡ്വ.എ.എൻ. സന്തോഷ് കുടുംബശ്രീ പ്രവർത്തക ജയശ്രീ ഷാജിക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.ശശി അദ്ധ്യക്ഷനായി.

സി.പി.എം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി. അനിൽകുമാർ, ഡിവിഷൻ സെക്രട്ടറി എൻ.പി. തോമസ്, എസ്.എൻ. രാജേഷ് എന്നിവർ സംസാരിച്ചു. കുടുബശ്രീ പ്രവർത്തകരെയും ഹരിത കർമ്മസേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.