പെരുമ്പാവൂർ: ഇന്നലെ പെയ്ത ശക്തിയായ മഴയിലും കാറ്റിലും വേങ്ങൂർ വെസ്റ്റ് വില്ലേജ് ഇളമ്പകപ്പിള്ളി മേഖലയിൽ വ്യാപക നാശനഷ്ടം. ഈ മേഖലയിൽ പേരുമാങ്കാല ശശി, വേണയത്ത് കുമാരി എന്നിവരുടെ വീടുകളിലേക്ക് മരം മറിഞ്ഞ് വീണു.