ഉത്തരാഖണ്ഡിൽ ശക്തമായ മഴയാണ്. ഹരിദ്വാർ, നൈനിറ്റാൽ തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പത് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി നൽകി. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഹരിദ്വാർ - ഡെറാഡൂൺ റെയിൽവേ പാതയിൽ ഗതാഗതം തടസപ്പെട്ടു. പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനാൽ നിരവധി റോഡുകൾ അടച്ചു.