കൊച്ചി: ജോയ്ആലുക്കാസിന്റെ ഏറ്റവും പുതിയ ഷോറൂം മാർത്താണ്ഡത്ത് തമിഴ്‌നാട് ക്ഷീര വികസന മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്തു. വിളവൻകോഡ് എം.എൽ.എ. തരഹായ് കത്ബർട്ട്, കുഴിത്തുറൈ മുനിസിപ്പൽ ചെയർമാൻ പൊൻ ആസൈ തമ്പി, കൗൺസിലർ സെൽവകുമാരി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സുന്ദർ രാജ്, സിനിമാതാരം മാളവിക ശർമ്മ, ജോയ്ആലുക്കാസ് എക്‌സിക്യുട്ടീവ് ഡയറക്ടർ തോമസ് മാത്യു, സി.ഒ.ഒ. ഹെൻറി ജോർജ്, റീട്ടെയിൽ ഡി.ജി.എം. രാജേഷ് കൃഷ്ണൻ, മാർക്കറ്റിംഗ് ഡി.ജി.എം. അനീഷ് വർഗീസ് എന്നിവർ പങ്കെടുത്തു.