നിലവറകളിലെ അമൂല്യ നിധിശേഖരങ്ങളുടെ കണക്കിൽ ലോകത്തെ സമ്പന്നമായ ക്ഷേത്രമായാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കരുതപ്പെടുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള വിലമതിക്കാനാവാത്ത സ്വർണ, വജ്ര, രത്ന ശേഖരത്തെ കുറിച്ചും അപൂർവ ആഭരണ നിധിയെക്കുറിച്ചും കഥകൾ പലതുമുണ്ട്. ആകെയുള്ള എട്ട് നിലവറകളിൽ അഞ്ചെണ്ണത്തിലാണ് നിധി ശേഖരം.