sona

കോതമംഗലത്ത് ടി.ടി.സി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെതിരെ പുറത്ത് വരുന്നത് ഗുരുതര ആരോപണങ്ങൾ. കറുകടത്തെ സോന എൽദോസാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിമരിച്ചത്. ആൺസുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ വീട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പ്. റമീസിന്റെ ബന്ധുക്കളും ഇതിന് കൂട്ടുനിന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.