ഇറാന്റെ ഭൂഗർഭ 'മിസൈൽ നഗരങ്ങൾ' അമേരിക്ക, ഇസ്രയേൽ ഉൾപ്പടെയുള്ള ശത്രു രാജ്യങ്ങൾക്ക് ഭീഷണിയാണ്. അത്യാധുനിക ശേഷിയുള്ള മിസൈലുകളും ഡ്രോണുകളുമാണ് ഭൂമിക്കടയിലെ താവളങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. ശത്രുക്കൾ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ സജ്ജമായിട്ടാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നത്. വൻ യുദ്ധസന്നാഹങ്ങളാണ് ഭൂമിക്കടിയിലെ താവളത്തിൽ ഇറാൻ ഒരുക്കിയിരിക്കുന്നത്.