തൊടുപുഴ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ടൗൺ ബ്ലോക്കിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ കാമ്പയിൻ നഗരസഭാ ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് കെ.എം. തോമസ് അദ്ധ്യക്ഷനായി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.എച്ച് മൻസൂർ, സിവിൽ എക്‌സൈസ് ഓഫീസർ എസ്. വിദ്യാലക്ഷ്മി എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. തൊടുപുഴ നഗരസഭയിലെ എല്ലാ വാർഡുകളിലും കെ.എസ്. എസ്.പി.യു യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ടുള്ള പ്രചരണ പരിപാടികളും ഭവന സന്ദർശനവും നടത്താൻ യോഗം തീരുമാനിച്ചു. എ.എൻ. ചന്ദ്രബാബു, എം.ജെ.മേരി, പി.എം. അബ്ദുൾ അസീസ്, എം.എം. ഇമ്മാനുവൽ, എ.ഇ. നുസൈഫ, വി.വി. ഷാജി എന്നിവർ പ്രസംഗിച്ചു.