ദേവികുളം: ഐ.സി.ഡി.എസ് പരിധിയിലുളള വട്ടവട, ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പോഷക ബാല്യം പദ്ധതിയിൽ ആഴ്ചയിൽ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ 11 ന് പകൽ ഒരു മണി വരെ സ്വീകരിക്കും. . കൂടുതൽ വിവരങ്ങൾക്ക്: 04865- 264550.
അഴുത: അഡീഷണൽ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിലെ 111 അങ്കണവാടികളിലെ പ്രീസ്‌ക്കൂൾകുട്ടികൾക്ക് ആഗസ്റ്റ് മാസം മുതൽ മാർച്ച് വരെ ഒരു കുട്ടിക്ക് ആഴ്ചയിൽ 3 ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നുംടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ 8ന് പകൽ ഒരു മണി വരെ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക്: 04869- 252030, 9526037963.