തൊടുപുഴ : കോലാനി സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും ബോധവൽക്കരണക്ലാസും നടത്തി. കോലാനിയിൽ ചേർന്ന കുടുംബസംഗമം നഗരസഭാ കൗൺസിലർ ആർ. ഹരി ഉദ്ഘാടനം ചെയ്തു. എ.എൻ. ചന്ദ്രബാബു അധ്യക്ഷനായി. ഇതോടനുബന്ധിച്ച് 'കൃഷിയിൽ മണ്ണ് പരിശോധനയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ ഇടുക്കി ജില്ലാ മണ്ണ് പരിശോധനാകേന്ദ്രത്തിലെ സോയിൽ കെമിസ്റ്റ് ശശിലേഖ രാഘവൻ ക്ലാസെടുത്തു. മണ്ണിന്റെ ഘടന, വിവിധ മൂലകങ്ങളുടെ പ്രധാന്യം, മണ്ണ് പരിശോധിക്കാനായി എടുക്കേണ്ടവിധം തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ വിശദീകരിച്ചു.
അസോസിയേഷൻ സെക്രട്ടറി പി.എസ്. സുധീഷ്, ട്രഷറർ എം.പി. ജോയി, അനാമിക സൈജൻ എന്നിവർ പ്രസംഗിച്ചു.