പീരുമേട്: കർഷകരുടെ ഉത്പ്പനങ്ങൾ വിപണനം നടത്താൻ നിർമ്മിച്ച കാർഷിക വിപണന കേന്ദ്രം കാട്കയറി നശിക്കുന്നു. ഏലപ്പാറ പഞ്ചായത്തിലെ കർഷകരുടെ വിളകൾ ഇവിടെ എത്തിച്ച് വിൽപ്പന നടത്താനാണ് കെട്ടിടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് 2017 -18 വാർഷിക പദ്ധതിയിൽ ഏലപ്പാറ തണ്ണിക്കാനത്ത് കൃഷിഭവനോട് ചേർന്നാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്
ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന സിറിയക് തോമസ് ആണ് ഈ കെട്ടിട നിർമ്മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ച് കെട്ടിടം പണിപൂർത്തികരിച്ചത് .എന്നാൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് നാളുകൾ മാത്രമാണ് ഇത് പ്രവർത്തിച്ചത് പിന്നീട് ഇതിന്റെ പ്രവർത്തനം നിലച്ചു പോവുകയായിരുന്നു. നിലവിൽ ഈ കെട്ടിടം കാടുകയറി നശിക്കുകയാണ്
ഏലപ്പാറയിലെ കാർഷിക മേഖലയുടെ ഉന്നമനമാണ് ക്ഷ്യമിട്ടിരുന്നത്. എന്നാൽ തുടക്കത്തിൽ ഇതെല്ലാം കൃത്യമായി നടന്നു പിന്നീട് പ്രവർത്തനം താറുമാറായി. ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ ഈ കെട്ടിടം കർഷകർക്ക് പ്രയോജനകരമാകുന്ന നിലയിൽ ഇതിന്റെ പ്രവർത്തനം തുടങ്ങണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.