അടിമാലി : അഡീഷണൽ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള വെളളത്തുവൽ, പളളിവാസൽ, ബൈസൺവാലി പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീസ്‌ക്കൂൾ കുട്ടികൾക്ക് പാൽ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ 11 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: വെളളത്തുവൽ 9497038453, പളളിവാസൽ 9744688719, ബൈസൺവാലി9744688719.
ഇടുക്കി: അഴുത ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള പീരുമേട്, എലപ്പാറ, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെയും, നെടുങ്കണ്ടം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള രാജാക്കാട്, രാജകുമാരി, സേനാപതി, ഉടുമ്പഞ്ചോല പഞ്ചായത്തുകളിലെയും അങ്കണവാടികളിലേക്ക് പ്രീ സ്‌കൂൾ കുട്ടികൾക്ക് കോഴിമുട്ടയും പാലും വിതരണം ചെയ്യാൻ താൽപ്പര്യമുളളവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. 7 വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് അഴുത ശിശുവികസന പദ്ധതി ഓഫീസ്: 04869 233281, 8281460209, നെടുങ്കണ്ടം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ്: 9188959717, 9961006278.