post

കുമളി: കുടുംബ ആരോഗ്യ കേന്ദ്രത്തിന്സ മീപത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ വളിപ്പടർപ്പ് കയറിയതോടെ അപകടസാദ്ധ്യതയായി.
പ്രതിദിനം അഞ്ഞുറിലധികം രോഗികൾ എത്തുന്ന ആരോഗ്യ കേന്ദ്രത്തിന്റെ മുൻപിലെ അവസ്ഥയാണ് 'പച്ച വള്ളികൾ ഇല്ക്ട്രിക്ക് പോസ്റ്റിലേക്ക് പടർന്നിരിക്കുന്നതിനാൽ വൈദ്യുതി ആഘാതം ഏൽക്കാനും അപകടക സാധ്യതയും കൂടുതലാണ്. കുമളി കെ എസ് ഇ. ബി പരിധിയിൽ വരുന്ന പ്രദേശമാണിത്. പ്രായമായവരും കുട്ടികളും അടങ്ങുന്ന നിരവധി പേരാണ് ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. അടിയന്തിരമായി വള്ളി വടപ്പുകൾ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.