ഇടുക്കി: ഓണക്കാലത്ത് മദ്യവും ,മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. സെപ്തംബർ 9 വരെയായിരിക്കും കൺട്രോൾ റൂം പ്രവർത്തിക്കുക. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കൺട്രോൾ റൂമിൽ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.